Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington Freedom

America

മേ​രി​ലാ​ൻ​ഡി​ൽ പു​തി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​​മിക്കുന്ന​തി​നു​ള്ള അ​നു​മ​തി സ​ഞ്ജ​യ് ഗോ​വി​ലി​ന്‍റെ ’വാ​ഷിം​ഗ്ട​ൺ ഫ്രീ​ഡം’ സ്വ​ന്ത​മാ​ക്കി

വാ​ഷിം​ഗ്ട​ൺ: നാ​ല് വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി സ​ഞ്ജ​യ് ഗോ​വി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഷിം​ഗ്ട​ൺ ഫ്രീ​ഡം സ്വ​ന്ത​മാ​ക്കി. മേ​രി​ലാ​ൻ​ഡി​ലെ ഫ്രെ​ഡ​റി​ക്കി​ലാ​ണ് 10,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​ത്.

2027ലെ ​മേ​ജ​ർ ലീ​ഗ് ക്രി​ക്ക​റ്റ് സീ​സ​ണി​ൽ സ്റ്റേ​ഡി​യം തു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. 5 പി​ച്ചു​ക​ളു​ള്ള ക്രീ​സും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​കു​ക.

ച​ർ​ച്ച് ഓ​ഫ് കൊ​മേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്. ടെ​ക്നോ​ള​ജി സം​രം​ഭ​ക​നും സൈ​റ്റ​ർ ക​മ്പ​നി​യു​ടെ സി​ഇ​ഒ​യു​മാ​ണ് സ​ഞ്ജ​യ് ഗോ​വി​ൽ.

Latest News

Corehub Up